കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്കുചെയ്തു

single-img
29 April 2015

kochi metroകൊച്ചി: കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്കുചെയ്തു. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചു. മെട്രോ തീവണ്ടിക്ക് കടല്‍ നീല (മറൈന്‍ ബ്ലൂ) നിറം നല്‍കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. സ്‌റ്റേഷന്‍ രൂപകല്‍പ്പന അടക്കമുള്ളവ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള യോഗങ്ങള്‍ വരും ദിവസങ്ങളില്‍ ചേരാനിരിക്കെയാണ് kochimetro.org എന്ന വെബ്‌സൈറ്റ് ഹാക്കുചെയ്തത്. ജസ്റ്റ് സപ്പോര്‍ട്ട് മൈ ബ്രോ, ഹാക്കഡ് ബൈ എസ് അറ്റ് എന്‍ടി3ടി3 എന്നും പേജില്‍ എഴുതിയിട്ടുണ്ട്.