തൃണമൂല്‍ കോണ്‍ഗ്രസിന്‌ പശ്‌ചിമ ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം

single-img
29 April 2015

mamathaകൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്‌ പശ്‌ചിമ ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം. തൃണമൂല്‍ കോണ്‍ഗ്രസ്‌ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്തി. ആകെയുള്ള 144 വാര്‍ഡുകളില്‍ 114 ഇടങ്ങളിലും വിജയിച്ചു. ഇതിനുപുറമേ സംസ്‌ഥാനത്തെ 91 മുനിസിപ്പാലിറ്റികളില്‍ 69 എണ്ണത്തിലും ഭൂരിപക്ഷം തൃണമൂലിനാണ്‌.

ആറു മുനിസിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ്‌ ഭൂരിപക്ഷം നേടിയപ്പോള്‍ ഇടതുപക്ഷം അഞ്ചിടത്തു ഭരണത്തിലെത്തി. ആറു മുനിസിപ്പാലിറ്റികളിലെ ഫലം പുറത്തുവിട്ടിട്ടില്ല. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഇടതു മുന്നണിക്ക്‌ 16 വാര്‍ഡുകളില്‍ മാത്രമാണ്‌ ജയിക്കാനായത്‌. ബി.ജെ.പി ഒന്‍പതിടത്തും കോണ്‍ഗ്രസ്‌ അഞ്ചു സീറ്റിലും ജയിച്ചു.

മൂന്നിടത്ത്‌ സ്വതന്ത്രരാണു വിജയം കൊയ്‌തത്‌. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനില്‍ കഴിഞ്ഞ തവണ തൃണമൂലിന്‌ 95 സീറ്റുകളും സി.പി.എം നയിക്കുന്ന ഇടതുപക്ഷത്തിന്‌ 33 സീറ്റുകളും കോണ്‍ഗ്രസിന്‌ എട്ടു സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്‌.