ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

single-img
29 April 2015

auto-rickshawതിരുവനന്തപുരം: ബുധനാഴ്ച അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. റോഡ് ഗതാഗത സുരക്ഷാബില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തിലാണ് മോട്ടോര്‍ വാഹന പണിമുടക്ക് നടക്കുന്നത്. കേരളത്തില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രിവരെ നടക്കും. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കും.

ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ ട്രക്കര്‍, ലോറി, മിനിലോറി, സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കും. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ്,  എച്ച്.എം.എസ്, എസ്.ടി.യു, കെ.ടി.യു.സി. യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചു.
പാല്‍, പത്രം, ആശുപത്രി, വിവാഹം ഉള്‍പ്പെടെ വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.