ഉത്തർ പ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 9 പേർ മരിച്ചു

single-img
28 April 2015

download (1)ഉത്തർ പ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 9 പേർ മരിച്ചു . മിന്നലേറ്റ് ലഖ്നൗവിലെ നട്‌വഖേരയിൽ രണ്ടു പേരും അമേഠിയിൽ ഒരാളും മരിച്ചു. ഹാപൂരിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് പതിച്ച് വൃദ്ധൻ കൊല്ലപ്പെട്ടു. പ്രതാപ്ഗഡിലും ചുവര് തകർന്ന് രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

പേമാരിയിൽ സംസ്ഥാന കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി വീടുകൾ തകർന്നു. വൈദ്യുതി പോസ്റ്റുകളും മരങ്ങളും കടപുഴകി. അതേസമയം,​ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തി.മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമായ 7 ലക്ഷം രൂപ മുഖ്യമന്ത്രി അഖിലേഷ് യാദവ് അനുവദിച്ചു.