ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ കത്തിയും വെടിയുണ്ടയും കണ്ടെത്തി

single-img
28 April 2015

imagesമുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ കത്തിയും വെടിയുണ്ടയും കണ്ടെത്തി. മലബാര്‍ ക്രിസ്‌ത്യന്‍ കോളജ്‌ മൈതാനത്തു മുഖ്യമന്ത്രിയെ നേരില്‍ കാണാനെത്തിയ റിട്ട. സൈനികനെയും രണ്ടു വിദ്യാര്‍ഥികളെയുമാണ്‌ ഇവ കൈവശം വച്ചതിന്റെ പേരില്‍ പോലീസ്‌ പിടികൂടി.
മുഖ്യമന്ത്രിയെ നേരില്‍ കാണാനും കൈവശമുള്ള തോക്കിന്റെ ലൈസന്‍സ്‌ പുതുക്കിക്കിട്ടണമെന്ന്‌ ആവശ്യപ്പെടാനുമായാണ്‌ പെരുവണ്ണാമുഴി ചെമ്പനോട്‌ ചിറക്കടവില്‍ സി.ജെ. ഫ്രാന്‍സിസ്‌(60) ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്‌.

 
ലൈസന്‍സ്‌ പുതുക്കിക്കിട്ടാന്‍ അധികൃതരെ നിരവധി തവണ സമീപിച്ചിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു ഫ്രാന്‍സിസ്‌ മുഖ്യമന്ത്രിയെ നേരിട്ടു കാണാനെത്തിയത്‌.ഫ്രാന്‍സിസിന്റെ ബാഗ്‌ പരിശോധനയ്‌ക്കിടെയാണ്‌ പോലീസ്‌ നാലു വെടിയുണ്ടകള്‍ കണ്ടെത്തിയത്‌.
ജനസമ്പര്‍ക്ക പരിപാടി ലൈവായി കാണാനെത്തിയ ഹോട്ടല്‍ മാനേജ്‌മെന്റ്‌ വിദ്യാര്‍ഥികളുടെ ബാഗില്‍നിന്നാണു പോലീസിനു കത്തി ലഭിച്ചത്‌. വിദ്യാര്‍ഥികളാണെന്നും ജനസമ്പര്‍ക്ക പരിപാടി നേരില്‍ കാണാന്‍ എത്തിയതാണെന്നും ഇരുവരും പോലീസിനോടു പറഞ്ഞു.