കോഴിക്കോട് എയര്‍പോര്‍ട്ട് സപ്തംബര്‍ ഒന്നുമുതല്‍ ഒന്നരക്കൊല്ലം ഭാഗികമായി അടച്ചിടുമെന്ന് വ്യോമയാന സഹമന്ത്രി

single-img
28 April 2015

banner02കോഴിക്കോട് എയര്‍പോര്‍ട്ട് സപ്തംബര്‍ ഒന്നുമുതല്‍ ഒന്നരക്കൊല്ലം ഭാഗികമായി അടച്ചിടുമെന്ന് വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മ ലോക്‌സഭയെ അറിയിച്ചു. ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

2014-’15 വര്‍ഷം കോഴിക്കോട് എയര്‍പോര്‍ട്ട് മുഖേന 147.39 കോടി രൂപയുടെ വരുമാനം ലഭിച്ചുവെന്ന് മന്ത്രി ശര്‍മ എം.കെ. രാഘവന്റെ ചോദ്യത്തിന് മറുപടി നല്‍കി. റണ്‍വേ വികസിപ്പിക്കാന്‍ 248.3 ഏക്കര്‍ ഭൂമി കൂടി നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.