മൈക്കള്‍ ഷൂമാക്കറിന്റെ 16 കാരനായ മകന് ഫോര്‍മുല ഫോര്‍ കാര്‍ റേസില്‍ പ്രത്യേക പുരസ്‌കാരം

single-img
28 April 2015

Mickഇതിഹാസ കാറോട്ട താരം മൈക്കള്‍ ഷൂമാക്കറിന്റെ മകനും അച്ഛന്റെ വഴിയെ തന്നെ. 16കാരനായ മിക്ക് ഷൂമാക്കര്‍ ജെര്‍മന്‍ ഫോര്‍മുല ഫോര്‍ റേസില്‍ പ്രത്യേക പുരസ്‌കാരം നേടി. ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തിയ പുതുമുഖത്തിനുള്ള പുരസ്‌കാരമാണ് മിക്ക് നേടിയെടുത്തത്. റേസില്‍ 19ാമനായി ഇറങ്ങി, ഒമ്പതാം സ്ഥാനത്താണ് മിക്ക് ഓടിയെത്തിയത്.

ജര്‍മന്‍ ഫോര്‍മുല ഫോര്‍ ചാംപ്യന്‍ഷിപ്പ് യുവറേസിംഗ് ഡ്രൈവര്‍മാരെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ നടത്തിവരുന്ന മത്സരമാണ്. നേരത്തെ ഗോ കാര്‍ട്ടിംഗ് മത്സരങ്ങളില്‍ അമ്മ കോറിനയുടെ പേരുപയോഗിച്ച് മത്സരിച്ച മിക്ക് തന്റെ യഥാര്‍ഥ പേരുപയോഗിച്ച് മത്സരിച്ച റേസ് കൂടിയാണിത്. അന്ന് ആള്‍മാറാട്ടം നടത്തിയിരുന്നത് മാധ്യമശ്രദ്ധ ഉണ്ടാകാതിരിക്കാനായിരുന്നു.

ഏഴു തവണ ഫോര്‍മുല വണ്‍ ജേതാവായ മൈക്കള്‍ ഷൂമാക്കര്‍, 2013ല്‍ ഫ്രാന്‍സില്‍ വച്ചുണ്ടായ സ്‌കീയിംഗ് അപകടത്തെ തുടര്‍ന്ന് തളര്‍ന്നുകിടക്കുകയാണ്.