ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

single-img
28 April 2015

Omanഅനധികൃതമായി ഒമാനില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മേയ് 3 മുതല്‍ ജൂലൈ 30 വരെ സര്‍ക്കാര്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു. ഈ കാലയളവില്‍ കൃത്യമായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പിഴ നല്‍കാതെ നാടുവിടാന്‍ സാധിക്കുമെന്ന് ഒമാന്‍ മന്ത്രാലയം അറിയിച്ചു.

ഏതാണ്ട് 50,000 ആളുകള്‍ ഒമാനില്‍ കൃത്യമായ രേഖകള്‍ ഇല്ലാതെ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ഈ പൊതുമാപ്പ് രേഖകള്‍ ശരിയാല്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നാട്ടിലെത്താനുള്ള മികച്ച അവസരമാണെന്നും ഒമാന്‍ മന്ത്രാലയം അറിയിച്ചു.

ഇതിനു മുമ്പ് 2010ല്‍ ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ പതിനയ്യായിരം ഇന്ത്യക്കാരടക്കം അമ്പതിനായിരത്തിലേറെ അനധികൃത പ്രവാസികള്‍ അന്ന് പിഴകൂടാതെ സ്വദേശത്തേയ്ക്ക് മടങ്ങിയിരുന്നു. ഒമാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നതിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള അനധികൃത താമസക്കാര്‍ക്കുള്ള ഫോം എംബസിയില്‍ നിന്ന് വിതരണം ചെയ്തിട്ടുണ്ട്.