കിണറ്റില്‍ വീണ ഏഴുവയസ്സുകാരന്‍ പേരക്കുട്ടിയെ 78കാരനായ മുത്തച്ഛന്‍ കിണറിനുള്ളില്‍ ചാടി രക്ഷിച്ചു

single-img
28 April 2015

Anon 1

മുപ്പതടി താഴ്ചയും 12 അടിയോളം വെള്ളം നിറഞ്ഞതുമായ കിണറില്‍ മുക്കാല്‍ മണിക്കൂറുകളോളം ഏഴു വയസുകാരനായ ചെറുമകനെ കാലില്‍ കോരിയെടുത്ത് ആ വൃദ്ധന്‍ കയറില്‍ തൂങ്ങിക്കിടന്നു. എഴുപത്തെട്ടുകാരനായ മുത്തച്ഛന്‍ സ്വന്തം ജീവന്‍ മറന്ന് കിണറ്റില്‍ ചാടി യാണ് തന്റെ ശചറുമകനെ രക്ഷിച്ചത്.

കാരിത്തോട് തുമ്പമണ്‍തോപ്പില്‍ സജി തോമസിന്റെ മകനും കൊല്ലമുള ലിറ്റില്‍ഫ്‌ളവര്‍ പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ അനോണാണ് കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ അടുക്കള ഭാഗത്തുള്ള കിണറില്‍ വീണത്. കിണറിന്റെ അര മതിലില്‍ പിടിച്ച് താഴേക്ക് എത്തിനോക്കുന്നതിനിടെ കുട്ടി ഉള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം മുത്തച്ഛന്‍ തോമസ് വെള്ളത്തില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് പറമ്പിലെ കൃഷിപ്പണി നിര്‍ത്തി അവിടേക്ക് വന്നതാണ് കുട്ടിക്ക് രക്ഷയായത്.

ശബ്ദം കേട്ട് എത്തിയ മുത്തച്ഛന്‍ കിണറിനു സമീപത്തെ വീപ്പയ്ക്കുള്ളില്‍ ആദ്യം നോക്കുയും എന്നാല്‍ അവിടെ നിന്നല്ല ശബ്ദം എന്നറിഞ്ഞ് പറമ്പിലേക്ക് തിരിച്ചു പേകാന്‍ തുടങ്ങുമ്പോഴായിരുന്നു കിണറ്റില്‍ നിന്നും കുഞ്ഞിന്റെ ശബ്ദം മകട്ടത്. കിണറ്റിനുള്ളിലേക്ക് നോക്കിയ മുത്തച്ഛന്‍ അവിടെ പൊങ്ങിത്താഴുന്നത് തന്റെ ചെറുമകനാശണന്നറിഞ്ഞ് ഉറക്കെ നിലവിളിച്ചു. നിലഎവിളി കേട്ട് ഓടിയെത്തിയ അനോണിന്റെ അമ്മയ്ക്കും നിലവിളിക്കുകയഎല്ലാതെ എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.

ഇതിനിടെ എണിയെടുക്കാനായി ഓടിയ അനോണിന്റെ മാതാവ് വഴിയില്‍ തളര്‍ന്നുവീണു. ഈ സമയം േതാമസ് തൊട്ടടുത്തു കിടന്ന ഒരു കയറിന്റെ അറ്റം കിണറിന്റെ തൂണില്‍ ചുറ്റി ഉടക്കിയിട്ട് മറ്റേ അറ്റം മുറുക്കിപ്പിടിച്ച് കിണറ്റിലേക്ക് ചാടുകയായിരുന്നു. കണറിനുള്ളില്‍ ചുവരുകളില്‍ ഇടിച്ച് എത്തിയ തോമസ് സര്‍വശക്തിയുമെടുത്ത് ഒരു കയ്യില്‍ പേരക്കുട്ടിയെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയെടുത്തു. തുടര്‍ന്ന് കയറില്‍ രണ്ടു കൈയും മുറുക്കിപ്പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. ചുവരുകളില്‍ തട്ടിയുണ്ടായ മുറിവുകളൊന്നും അപ്പോള്‍ തോമസിനെ അലട്ടിയില്ല.

കനകപ്പലത്ത് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്ന പിതാവ് സജി തോമസ് വിവരം ഫോണിലൂടെ അറിഞ്ഞ് എത്തുന്നതുവരയ്ക്കും ഇതുതന്നെയായിരുന്നു സ്ഥിതി. സജി ഏണിയിറക്കി കിണറ്റില്‍ ഇറങ്ങുന്നതുവരെ മുക്കാല്‍ മണിക്കൂറോളം പേരക്കുട്ടിക്ക് രക്ഷകനായി തോമസ് കയറില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. ഒടുവില്‍ വലിയ ചെമ്പ് കിണറിനുള്ളിലേക്ക് കെട്ടിയിറക്കി അച്ഛനും കൂട്ടരും അനോണിനെ മുകളിലേക്ക് എടുത്തശേഷംമാണ് തോമസ് മുകളിലേക്ക് കയറിയത്.