കര്‍ണ്ണാടകയിലെ ചേരിപ്രദേശത്ത് താമസിച്ച് കഷ്ടപ്പാടിനോട് പടവെട്ടി ജയിച്ച നസ്രീം മകന്ദര്‍ എന്ന 14 കാരിക്ക് ദേശിയതല ബാസ്‌ക്കറ്റ്‌ബോളില്‍ സ്വര്‍ണ്ണമെഡല്‍

single-img
28 April 2015

nasreenനസ്രീം മകന്ദര്‍ എന്ന 14 കാരി താമസിക്കുന്ന കര്‍ണ്ണാകയിലെ വിജയപുരിയിലെ ചേരിപ്രദേശത്തുള്ളവരെല്ലാം വളരെ ചെറുപ്പത്തിലേ ജോലിക്ക് പോകുന്നവരാണ്. കാരണം ദാരിരദ്യത്തിനിടയില്‍ മറ്റൊന്നിനും അവര്‍ക്ക് സമയം കണ്ടെത്താന്‍ ക ഴിയാനത്തതുതന്നെ. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്നും തികച്ചുഗ വിഭിന്നമായ രീതിയിലാണ് നസ്രീം മകന്ദറുടെ ഉയര്‍ന്നുവരവ്.

പെണ്‍കുട്ടികളുടെ 16വയസിന് താഴെയുള്ള കര്‍ണാടകാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ അംഗമായ നസ്രീം ദേശീയ തലത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതോടെയാണ് ശ്രദ്ധാ കേന്ദ്രമാകുന്നത്. 20 ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് നസ്രിം അംഗമായ ടീം ഒന്നാം സ്ഥാനം സ്വന്തമാക്കിയതോടെ അവള്‍ സ്വര്‍ണ മെഡലിന് അര്‍ഹയായാകുകയായിരുന്നു.

മൂന്ന് ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ഒരു ട്രക്ക് ഡ്രൈവറായ നസ്രീമിന്റെ അച്ഛന്‍ ഘജാമിയയ്ക്ക് ഇപ്പോള്‍ ജോനലിക്ക് പോകാന്‍ കഴിയുന്നില്ല. നസ്രീമിന്റെ അമ്മ ജോലി ചെയ്തു കിട്ടുന്ന കൂലിയിലാണ് ഏഴ് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുള്ള കുടുംബം കഴിയുന്നത്. ഈ സാഹചര്യത്തില്‍ നിന്നാണ് നസ്രീമിന്റെ ഉയര്‍ന്നുവരവെന്നുള്ളതാണ് അത്ഭുതകരം.