നേപ്പാള്‍ ജനതയെ ദുരിതക്കയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ സി.പി.എം ; ഭൂകമ്പം തകര്‍ത്ത നേപ്പാളിന് പ്രാഥമിക സഹായമായി സി.പി.എം പത്ത് ലക്ഷം രൂപയും എം.പിമാരുടെ ശമ്പളവും നല്‍കും

single-img
28 April 2015

nepal-2നേപ്പാള്‍ ഭൂകമ്പദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാഥമിക ധനസഹായമായി സി.പി.എം. കേന്ദ്രകമ്മിറ്റി പത്തുലക്ഷംരൂപ സഹായധനം നല്‍കി. നേപ്പാള്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി കൂടുതല്‍ സഹായത്തിനായി ധനസമാഹരണം നടത്താന്‍ സി.പി.എം. നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് ആഹ്വാനവും നല്‍കിയിട്ടുണ്ട്.

പ്രാഥമികതുകയെന്നനിലയ്ക്കാണ് ഇപ്പോളനുവദിച്ചിട്ടുള്ള പത്തുലക്ഷം രൂപയ്ക്ക് പുറമേ പാര്‍ട്ടി എം.പി.മാര്‍ ഒരുമാസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്കു സംഭാവനചെയ്യുമെന്നും നേതൃത്വം അറിയിച്ചു.

സി.പി.എം. തൊഴിലാളി സംഘടനയായ സി.ഐ.ടി.യു നേപ്പാള്‍ ഭൂകമ്പബാധിതരെ സഹായിക്കാന്‍ ധനസമാഹരണം നടത്തുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.പത്മനാഭവും ജനറല്‍ സെക്രട്ടറി തപന്‍ സെന്നും അറിയിച്ചു. ഭൂകമ്പംബാധിച്ച സംസ്ഥാനങ്ങളില്‍ അതതു തൊഴിലാളിഘടകങ്ങള്‍ ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങുമെന്നും അവേര്‍ സൂചിപ്പിച്ചു.

അതിനുപുറമെ, ദുരന്തബാധിതരെ സഹായിക്കാനുള്ള ധനസമാഹരണത്തിന് എല്ലാ സംസ്ഥാനഘടകങ്ങളും തയ്യാറാവണമെന്നും ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങണമെന്നും നേതൃത്വം ആഹ്വാനം ചെയ്തു.