റോഡരുകില്‍ കാട്ടാന പ്രസവിച്ചു; പ്രസവത്തിന് കാലായി നാല്‍പ്പതോളം ആനകള്‍: ഇരുവശത്തു നിന്നും വാഹനങ്ങള്‍ തടഞ്ഞ് വനപാലകരും

single-img
28 April 2015

8_246_966_826

റോഡരുകില്‍ പ്രസവിച്ച കാട്ടാനയ്ക്ക് കാവലായിനാല്‍പ്പതോളം ആനകള്‍ നിലയുറപ്പിച്ചതോടെ ആറു മണിക്കൂര്‍ നേരം ചാലക്കുടി-ആനമല സംസ്ഥാനാന്തര പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഐകാട്ടാനയ്ക്ക് തടസ്സമില്ലാതെ പ്രസവിക്കാനായി റോഡിന്റെ രണ്ടുവശത്തും നിന്നുള്ള ീവാഹനഗതാഗതം വനപാലകര്‍ തടഞ്ഞു.

ചാലക്കുടി-ആനമല സംസ്ഥാനാന്തര പാതയില്‍ വാച്ചുമരം ഫോറസ്റ്റ് സ്‌റ്റേഷനു സമീപമായിരുന്നു കഴിഞ്ഞ ദിവസം പ്രസ്തുത സംഭവങ്ങള്‍ അരങ്ങേറിയത്. ആനകള്‍ അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണമൊരുക്കാന്‍ റോഡിലേക്ക് എത്തലിയതോടെ മലക്കപ്പാറയില്‍നിന്നു ചാലക്കുടിയിലേക്കും തിരികെയും പോയിരുന്ന നൂറോളം വാഹനങ്ങള്‍ ഫോറസ്റ്റ് സ്‌റ്റേഷന്റെ ഇരു ഭാഗത്തുമായി വന പാലകര്‍ തടഞ്ഞിടുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ റോഡില്‍ ആനക്കുട്ടിയെയും തള്ളയാനയെയും കണ്ട വനപാലകര്‍ മലക്കപ്പാറ, അതിരപ്പിള്ളി, വാഴച്ചാല്‍ ചെക്ക് പോസ്റ്റുകളിലേക്കും ആനക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലേക്കും വിവരം നല്‍കുകയായിരുന്നു. കുച്ചു സമയത്തിനു ശേഷം റോഡിലിറങ്ങി നിലയുറപ്പിച്ച ആനകള്‍ വൈകുന്നേരത്തോടെ പെരിങ്ങല്‍ക്കുത്ത് ജലസംഭരണിയുടെ വാച്ചുമരം ഭാഗത്തേക്ക് ഇറങ്ങിപ്പോയതോടെ വാഹനങ്ങള്‍ വനപാലകര്‍ കടത്തിവിടുകയായിരുന്നു.

ആനക്കൂട്ടം കുട്ടിയാനയുമായി താഴേക്ക് ഇറങ്ങിപ്പോയതോടെയാണ് ആറു മണിക്കൂറോളം വെള്ളമോ ഭക്ഷണമോ ലഭിക്കാതെ കാട്ടാനകളുടെ ആക്രമണഭീഷണിയില്‍ നിന്ന യാത്രക്കാര്‍ക്കും വനപാലകര്‍ക്കും ശ്വാസം നേരെ വീണത്. ഈ വനപാതയിലൂടെ വനപാതയിലൂടെ വൈകിട്ട് ആറിനുശേഷം വാഹനങ്ങള്‍ സാധാരണ കടത്തിവിടാറില്ലെന്നും വനപാലകര്‍ പറഞ്ഞു.