ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്‌കൂള്‍ കലോത്സവം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സ്മൃതി ഇറാനി

single-img
28 April 2015

School Kalolഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്‌കൂള്‍ കലോത്സവം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മാനവശേഷി മന്ത്രി സ്മൃതി ഇറാനി. സ്‌കൂള്‍ കലോത്സവം വ്യാപകമാക്കുന്നതിനെക്കുറിച്ചു സംസ്ഥാന മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നു മന്ത്രി അറിയിച്ചു. മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥനാ ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു അവര്‍.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ എംപിമാര്‍ക്കു ധാരാളം അപേക്ഷകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ നല്‍കിവരുന്ന ക്വോട്ട ആറില്‍ നിന്നു 10 ആക്കുമെന്നും അവര്‍ അറിയിച്ചു. ഇതേസമയം, സര്‍വശിക്ഷാ അഭിയാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നു മന്ത്രി കെ.സി. വേണുഗോപാലിനു വിശദീകരണവുഗ നല്‍കിയിട്ടുണ്ട്.