നേപ്പാള്‍ ഭൂകമ്പത്തില്‍ അകപ്പെട്ട തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ സ്‌പെയിന്‍ ഇന്ത്യയുടെ സഹായം തേടി

single-img
28 April 2015

Indiaയെമന്‍ രക്ഷാദൗത്യത്തിലൂടെ ലോകരാജ്യങ്ങളുടെ ാദരം ഏറ്റുവാങ്ങിയ ഇന്ത്യയെ തേടി വീണ്ടും സഹായാഭ്യര്‍ത്ഥന. ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ സ്‌പെയിന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചു.

വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 340 ഓളം സ്പാനിഷ് പൗരന്‍മാര്‍ നേപ്പാളില്‍ കുടുങ്ങിയിരിക്കുന്നതായി സ്‌പെയിന്‍ വ്യക്തമാക്കി. അതേസമയം, നേപ്പാളില്‍ നിന്നും ഇന്ത്യ ഇതുവരെ 5,400 പേരെ ഇന്ത്യയിലെത്തിച്ചതായി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ അറിയിച്ചു.