പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഒരു മാസത്തെ ശമ്പളം ഭൂകമ്പ ബാധിതര്‍ക്കായി സംഭാവന നല്‍കി

single-img
28 April 2015

Nepalഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിലെ ദുരിത ബാധിതര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം തുക സംഭാവന ചെയ്തത്.

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലെ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മോദി തിങ്കളാഴ്ച വീണ്ടും ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതോടൊപ്പം ഇന്ത്യ 1078 എന്ന ദേശീയ ദുരന്ത ഹെല്‍പ്‌ലൈന്‍ നമ്പര്‍ തുറന്നിട്ടുമുണ്ട്.

ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സൈന്യത്തെയും ദുരന്തനിവാരണ സേനയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.