ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകന് വംശീയമായി അധിക്ഷേപിച്ചു; രാജകുമാരനെതിരെ നടപടി സ്വീകരിക്കാന്‍ സൗദി രാജാവ് ഉത്തരവിട്ടു

single-img
28 April 2015

sudi-kingസൗദി : മാധ്യമ പ്രവര്‍ത്തകനെ ചാനല്‍ ചര്‍ച്ചക്കിടെ വംശീയമായി അധിക്ഷേപിച്ചതിനു പ്രിന്‍സ് മംദൂഹ് ബിന്‍ അബ്ദുറഹ്മാനെതിരെ നടപടി സ്വീകരിക്കാന്‍ സൗദി രാജാവ് സല്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഉത്തരവിട്ടു. മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ അദ്‌നാന്‍ ജസ്തീനിയെയാണു പ്രിന്‍സ് മംദൂഹ് സൗദി സ്‌പോര്‍ട്‌സ് ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെ വംശീയമായി അധിക്ഷേപിച്ചത്.

സൗദിയിലെ ഫുട്‌ബോളിന്റെ തകര്‍ച്ചയെക്കുറിച്ച് അദ്‌നാന്‍ ചോദിച്ചത് പ്രിന്‍സ് മംദൂഹിന് ഇഷ്ടപ്പെട്ടില്ല. സൗദിപൗരനല്ലാത്ത അദ്‌നാന് സൗദി ഫുട്‌ബോളിനെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും കടല്‍ വഴി വന്നയാളാണെന്നുമായിരുന്നു പ്രിന്‍സ് മംദൂഹ് ആരോപിച്ചത്.

സംഭവത്തെ തുടര്‍ന്ന് പ്രിന്‍സ് മംദൂഹ് സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഒരു പദവിയും വഹിക്കരുതെന്നും പത്രങ്ങളിലും ടി.വി ചാനലുകളിലുമുള്‍പ്പടെ ഒരു മാധ്യമത്തിലും എഴുതുകയോ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും രാജാവ് അറിയിക്കുകയായിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപ്പോലെയാണെന്നും പോലീസിനോട് പ്രിന്‍സ് മംദൂഹിനെതിരെ നടപടി എടുക്കാന്‍ രാജാവ് നിര്‍ദ്ദേശിച്ചു.