ജീവനക്കാര്‍ക്ക് കാക്കിയില്‍ നിന്നും നീലയിലേക്ക്;കെ.എസ്.ആര്‍.ടി.സി യും മാറുകയാണ്

single-img
28 April 2015
ksrtcകെ.എസ്.ആര്‍.ടി.സി യില്‍ കാക്കിയിട്ട കണ്ടക്ടറെയും ഡ്രൈവറെയും ഇനി കാണാന്‍ കഴിഞ്ഞെന്ന് വരില്ല. കാരണം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇനി നേവി ബ്‌ളു പാന്റും സ്‌കൈ ബ്‌ളു ഷര്‍ട്ടും ധരിക്കും. 1975ല്‍ രൂപകല്‍പന ചെയ്ത കാക്കി യൂണിഫോമാണ് ഇതോടെ മാറുന്നത്. ഷര്‍ട്ടില്‍ നാലു പോക്കറ്റും അരക്കെട്ടുമൊക്കെയായി കാക്കിയിട്ടു വരുന്ന ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാരും മാറ്റത്തിലേക്കു കടക്കുകയാണ്.
കറുത്തനിറത്തിലുള്ള പാന്റും വെള്ളഷര്‍ട്ടുമാണ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുണ്ടാകുക. ഷര്‍ട്ടില്‍ ഒരു പോക്കറ്റു മാത്രമെ കാണൂ. അരക്കെട്ട് ഒഴിവാക്കും. സ്‌റ്റേഷന്‍ മാസ്റ്റര്‍ കറുത്ത പാന്റും നീല ഷര്‍ട്ടുമിടും. എല്ലാ ജീവനക്കാര്‍ക്കും അവരുടെ തസ്തിക വ്യക്തമാക്കുന്ന നെയിം ബോര്‍ഡും ഉണ്ടായിരിക്കും. വിജിലന്‍സ് വിംഗിനും ഇനി യൂണിഫോം ഉണ്ടായിരിക്കും. വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ക്ക് പഴയതുപോലെ നീല യൂണിഫോമായിരിക്കും. യൂണിഫോം മാറുന്ന കാര്യം തൊഴിലാളികളും മാനേജ്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലായത്. അടുത്ത മാസത്തോടെ തീരുമാനം നിലവില്‍വരും.