എഡിബി വായ്പാ തട്ടിപ്പു കേസിലെ പ്രതി എ.ഫിറോസിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനം

single-img
28 April 2015

Firosതിരുവനന്തപുരം: എഡിബി വായ്പാ തട്ടിപ്പു കേസിലെ പ്രതി മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ.ഫിറോസിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്. സോളാര്‍ തട്ടിപ്പിലെ കൂട്ടുപ്രതികളായ ബിജു രാധാകൃഷ്ണന്‍, സരിത നായര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് എ.ഫിറോസ്. എഡിബി വായ്പ തരംപ്പെടുത്തി നല്‍കാമെന്ന് വാദഗ്‌നാനം ചെയ്ത് ഫ്ലാറ്റ് നിര്‍മ്മാതാവില്‍ നിന്നും മൂന്നുപേരും ചേര്‍ന്ന് പണം തട്ടിയെടുത്തുവെന്നാണ് പൊലീസിന്റ കുറ്റപത്രം.

സോളാര്‍ തട്ടിപ്പ് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസണെങ്കിലും ഫിറോസിന്റെ സ്വാധീനത്താല്‍ കേസ് മരവിപ്പിച്ചിരിക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസ് ചൂടുപിച്ചതോടെയാണ് ഫിറോസിനെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തു. 2013 ജൂണ്‍ 19നായിരുന്നു സസ്‌പെന്‍ഷന്‍. ഫിറോസിനെതിരായ വകുപ്പുതല അന്വേഷണവും വിജിലന്‍സ് അന്വേഷണം ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനിടെ സസ്‌പെന്‍ഷന്‍ കാലാവാധി നീട്ടികൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് ഫിറോസ് അഡ്മിനസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും സമീപിച്ചിരുന്നു.

കോടതികളുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഫിറോസിന് സസ്‌പെന്‍ഷന്‍ റദ്ദാക്കുന്ന കാര്യം പുനപരിശോധന സമിതി പരിഗണിച്ചതെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറയുന്നു.  ഫിറോസ് പ്രതിയായ കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും ഹൈക്കോടതി വിചാരണ സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസില്‍ നിന്നും ഒഴിവാക്കണമെന്ന ഫിറോസിന്റെ അ‌‌പേക്ഷയിലാണ് ഇപ്പോള്‍ വിചാരണ തടസപ്പെട്ടിരിക്കുന്നത്.