ദില്ലിയില്‍ ഡ്രോണ്‍ ആക്രമണഭീഷണി നിലനില്‍ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം;കടുത്ത ജാഗ്രത നിര്‍ദേശം

single-img
28 April 2015
dronആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചു തീവ്രവാദികള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് കടുത്ത ജാഗ്രതയാണ് സുരക്ഷാ ഏജന്‍സികള്‍ പുലര്‍ത്തുന്നത്. ലഷ്‌കര്‍ ഇ തോയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളാണു ദില്ലിയെ ലക്ഷ്യമിടുന്നതായി ഐബിക്ക് വിവരം ലഭിച്ചത്.
ജാഗ്രതനിര്‍ദേശം വന്നയുടന്‍ ദില്ലിയിലെ ചെറിയ ആളില്ലാ വിമാനങ്ങളുടെ ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിസിപിമാരോടു പൊലീസ് കമ്മിഷണര്‍ ബിഎസ് ബസി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം ചെറിയ വിമാനങ്ങള്‍ പറത്തുന്നതു തടയണമെന്നും പൊലീസിന് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.