നേപ്പാള്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് മലയാളി ഡോക്ടറെ ന്യൂഡല്‍ഹി എയിംസിൽ എത്തിക്കുമെന്ന് മന്ത്രി കെ.സി ജോസഫ്

single-img
28 April 2015

kcന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ന്യൂഡല്‍ഹി എയിംസ് ആസ്പത്രിയില്‍ എത്തിക്കുമെന്ന്  മന്ത്രി കെ.സി ജോസഫ്. അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കും.

ആന്തരിക അവയവങ്ങള്‍ക്ക് പരിക്കേറ്റ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയ ശേഷമാവും ഇന്ത്യയിലേക്ക് കൊണ്ടുവരിക. നേപ്പാളില്‍നിന്ന് 26 മലയാളികള്‍കൂടി നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നും റോഡുമാര്‍ഗം ഗോരഖ്പൂരില്‍ എത്തിച്ചശേഷം തീവണ്ടിയില്‍ അവരെ ന്യൂഡല്‍ഹിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഡോക്ടർമാരായ ഇര്‍ഷാദിനെയും ദീപകിനെയും കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് അറിയുന്നു