നേപ്പാളില്‍ നൂറിലധികം മലയാളികള്‍ കുടുങ്ങി എന്ന് വിവരം ലഭിച്ചു: മന്ത്രി കെ.സി ജോസഫ്

single-img
27 April 2015

download (1)നേപ്പാളില്‍ നൂറിലധികം മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച വിവരമെന്ന് മന്ത്രി കെ.സി ജോസഫ് . കൃത്യമായ കണക്ക് ലഭ്യമല്ല. വിനോദയാത്രാ സംഘങ്ങള്‍ക്കൊപ്പം പോയവരാണ് ഏറെയും. നോര്‍ക്കയുടെ ഹെല്‍ലൈനുമായും ന്യൂഡല്‍ഹി കേരള ഹൗസിലെ കണ്‍ട്രോള്‍ റൂമുമായും ഫോണില്‍ ബന്ധപ്പെട്ടവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

 

 
നേപ്പാളിലെ പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ് നൂറോളം മലയാളികള്‍. റോഡുമാര്‍ഗ്ഗം സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹെലിക്കോപ്റ്റര്‍ എത്തിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .