സ്ത്രീധനവുമായി ബന്ധപ്പെട്ട് മരണങ്ങളില്ലാതെ രാജ്യത്ത് നാലു സംസ്ഥാനങ്ങള്‍

single-img
27 April 2015

dowry-systemസ്ത്രീധനം വാങ്ങുന്നതോ കൊടുക്കുന്നതോ ആയി ബന്ധപ്പെട്ടുള്ള മരണങ്ങളില്ലാതെ രാജ്യത്ത് നാലു സംസ്ഥാനങ്ങള്‍. 2014-ല്‍ ഗോവ, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഒരുമരണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 
2014-ല്‍ സ്ത്രീധനമരണം കുറഞ്ഞ മറ്റു സംസ്ഥാനങ്ങളും മരണവും ഇവ ആണ് : അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ഹിമാചല്‍പ്രദേശ്- 3, ജമ്മു കശ്മീര്‍- 4, ഗുജറാത്ത്- 11. 2014-ല്‍ ഏറ്റവും കൂടുതല്‍ സ്ത്രീധനമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ഉത്തര്‍പ്രദേശാണ്- 2211. മധ്യപ്രദേശ്(689), ബിഹാര്‍(673), ഒഡിഷ(453) എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 
അതേസമയം പത്തൊമ്പത് സ്ത്രീധനമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളം പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.