നേപ്പാളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന്‌ സഹായഹസ്‌തവുമായി എയര്‍ ഇന്ത്യ

single-img
27 April 2015

download (3)നേപ്പാളില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാൻ എയര്‍ ഇന്ത്യ കാഠ്‌മണ്ഡുവില്‍ നിന്നും ഡല്‍ഹി, കൊല്‍ക്കത്ത, വാരണാസി എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക്‌ വെട്ടിക്കുറച്ചു.
14,000 രൂപയില്‍ നിന്നും എല്ലാ നികുതികളും ഉള്‍പ്പെടുത്തി 4,700 രൂപയായാണ്‌ ടിക്കറ്റ്‌ നിരക്കുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്‌. ഭൂകമ്പത്തെ തുടര്‍ന്ന്‌ നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക്‌ നാട്ടിലേക്കു മടങ്ങുന്നതിനുള്ള സഹായമെന്ന നിലയിലാണ്‌ നടപടിയെന്ന്‌ എയര്‍ ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്‌തമാക്കുന്നു.