ഇനി ബാര്‍ കോഴ പടിക്ക് പുറത്തേക്ക്, വാര്‍ത്തകളില്‍ നിറയുക അരുവിക്കരയിലെ ആവേശം

single-img
27 April 2015

01TV_CAMPAIGN_1100014fഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും അരുവിക്കരയില്‍ പിഴയ്ക്കുമോ. ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി തിരഞ്ഞൈടുപ്പിനാകും അരുവിക്കര വേദിയാകുക. അപ്പോള്‍പിന്നെ തിരഞ്ഞെടുപ്പ് ഗോദയിലെ ആവേശക്കാഴ്ചകളും ഏറെയുണ്ടാകും.

അരുവിക്കര ഉപതെരഞ്ഞടുപ്പിന് ഇരുമുന്നണികളും ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം യൂഡിഎഫിന് തലവേദസൃഷ്ടിക്കാന്‍ പി.സി ജോര്‍ജ്ജും അണിയറയില്‍ കച്ചമുറുക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജി കാര്‍ത്തികേയന്റെ ഭാര്യ എം.ടി സുലേഖയുടെ പേരാണ് കോണ്‍ഗ്രസ് സജീവമായി പരിഗണിക്കുന്നത്. ഇടത് സ്ഥാനാര്‍ഥി മുന്‍ സ്പീക്കര്‍ എം വിജയകുമാറോ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വികെ മധുവോ ആകാനാണ് സാധ്യത. മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നാടാര്‍ വിഭാഗക്കാരനായ ഒരാളെ മല്‍സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മല്‍സരം കൂടുതല്‍ ആവേശമാകും.പി.സി യുടെ ഈ നീക്കം യു.ഡി.എഫ് കേന്ദ്രങ്ങളിലും അങ്കലാപ്പ് സൃഷ്ടിച്ചുകഴിഞ്ഞു.

അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന് പകരം അരുവിക്കരയില്‍ നിന്ന് ആരെ നിയമസഭയിലെത്തിക്കാനാവും എന്നതിന് ഉത്തരം കണ്ടെത്താന്‍ എല്‍ഡിഎഫും യുഡിഎഫും രംഗത്തിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയുള്ള ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് അരുവിക്കര. ബാര്‍ കോഴക്കേസ് ഉള്‍പ്പടെ നിരവധി അഴിമതി ആരോപണങ്ങളുള്ള യുഡിഎഫിന് അരുവിക്കരയില്‍ വിജയിച്ചേ മതിയാകൂ. ഒരുപക്ഷേ യു.ഡി.എഫ് പരാജയപ്പെട്ടാല്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനത്തിന് ഇടവരുത്താനും സാധ്യത ഏറെയാണ്.