നേപ്പാളിലെ ദുരിതബാധിതര്‍ക്ക് സഹായഹസ്തം, ശ്രദ്ധേയമായ ഇടപെടലുമായി ഗൂഗിളും ഫേസ്ബുക്കും

single-img
27 April 2015

stream_imgചുമ്മാനേരംപോക്കിന് ഉപയോഗിക്കാന്‍ മാത്രമുള്ളതാണോ ഫേസ്ബുക്ക്. എന്നാല്‍ നേപ്പാളിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും വില എന്തെന്ന് ആളുകള്‍ യഥാര്‍ത്ഥത്തില്‍ ശരിക്കും തിരിച്ചറിയുന്നത്. നേപ്പാളില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കണ്ടത്തൊന്‍ പ്രത്യേക സംവിധാനമൊരുക്കിയാണ് ഗൂഗിളും ഫേസ്ബുക്കും രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ‘പേഴ്‌സന്‍ ഫൈന്‍ഡറും’ ഫേസ്ബുക്കിന്റെ ‘സേഫ്റ്റി ചെക്കു’മാണ് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് സഹായകമാകുന്നത്.

google_person_newപ്രകൃതിദുരന്തം ഉണ്ടായ സ്ഥലത്തുനിന്ന് സേഫ്റ്റി ചെക് സംവിധാനം ആക്ടിവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ആള്‍ നില്‍ക്കുന്ന സ്ഥലം ഫേസ്ബുക് സ്വയം കണ്ടത്തെും. തുടര്‍ന്ന് താങ്കള്‍ സുരക്ഷിതനാണോ എന്ന ചോദ്യം പ്രത്യക്ഷപ്പെടും. അതെ, എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ സുഹൃത്തുക്കള്‍ക്കും പിന്തുടരുന്നവര്‍ക്കും പ്രസ്തുത വ്യക്തി സുരക്ഷിതനാണെന്ന നോട്ടിഫിക്കേഷന്‍ ഫേസ് ബുക്ക് അയക്കും.

കാണാതായ വ്യക്തികളുടെ വിവരങ്ങള്‍ നല്‍കാവുന്ന ഡാറ്റാബേസാണ് ഗൂഗിളിന്റെ പേഴ്‌സനല്‍ ഫൈന്‍ഡര്‍. ഇതില്‍ വിവരങ്ങളും ചിത്രങ്ങളും നല്‍കുന്നതിലൂടെ ആളെ കണ്ടാത്താന്‍ സഹായിക്കുകയാണ് പേഴ്‌സനല്‍ ഫൈന്‍ഡര്‍. എന്തായാലും ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും സേവനം ദുരിതബാധിതമേഖലയിലെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് അനുഗ്രഹമായിരിക്കുന്നത്.