ഭൂകമ്പത്തിൽ തകർന്ന് നേപ്പാളിന്റെ വിശപ്പകറ്റാൻ സിക്ക് സംഘടനകൾ; നേപ്പാളിലേക്ക് 25,000 ഭക്ഷണപൊതികൾ സംഘടന അയച്ചു

single-img
27 April 2015

150427102457-15-nepal-quake-0426-super-169ഭൂകമ്പത്തിൽ തകർന്നടിഞ്ഞ നേപ്പാളിന്റെ വിശപ്പകറ്റാൻ സിക്ക് സംഘടനകൾ. ഭൂകമ്പ ഭൂമിയായ നേപ്പാളിലേക്ക് 25,000 ഭക്ഷണപൊതികൾ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അയച്ചു.ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഐ.എ.എഫ് എയര്‍ക്രാഫ്റ്റിലാണ് ഭക്ഷണപൊതികള്‍ അയച്ചത്. അടിയന്തരപ്രാധാന്യത്തോടെയാണ് ഭക്ഷണമയച്ചിരിക്കുന്നത്.

കാഠ്മണ്ഡുവിലേക്ക് എല്ലാദിവസവും ഭക്ഷണമെത്തിക്കണമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ ഷിരോമണി ദുരുദ്വാര പര്‍ബന്ധക് കമ്മിറ്റിക്കും ഡല്‍ഹി സിഖ് ദുരുദ്വാര മാനേജിങ് കമ്മിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.