ഓടാന്‍ വിഐപികളുടെ നീണ്ടനിര, ചരിത്രത്തില്‍ വീണ്ടും ഇടംപിടിച്ച് ലണ്ടന്‍ മാരത്തണ്‍

single-img
27 April 2015

ppഓടാന്‍ ഡേവിഡ് ബെക്കാമും, പ്രിന്‍സ് ഹാരിയും. പിന്നെയും എണ്ണിയാല്‍ തീരാത്ത പ്രമുഖരുടെ നിര. പ്രമുഖരുടെ സാനിധ്യംകൊണ്ടും പൊതുജനത്തിന്റെ പങ്കാളിത്തംകൊണ്ടും വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്

ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാരത്തണ്‍ എന്നറിയപ്പെടുന്ന ലണ്ടന്‍ മാരത്തണ്‍. 38,020 ഓട്ടക്കാരാണ് മാരത്തണില്‍ ്ണിനിരന്നത്. പ്രിന്‍സ് ഹാരിയും, ബെക്കാമിന്റെ കുടുംബവും എല്ലാം മാരത്തണില്‍ പങ്കാളികളായതോടെ താരക്കൊഴുപ്പ് കൊണ്ടു മാരത്തണ്‍ ആഗോള ശ്രദ്ധ നേടി. കെനിയയുടെ എലിയുഡ് കിപ്‌ചോഗെ ലണ്ടന്‍ മാരത്തണില്‍ ജേതാവായി. സ്വന്തം നാട്ടുകാരനും മുന്‍ ചാമ്പ്യനുമായ വില്‍സണ്‍ കിപ്‌സാംഗിന്റെ ശക്തമായ വെല്ലുവിളി നേരിയ വ്യത്യാസത്തിലാണ് കിപ്‌ചോഗെ (2:04.42 ) മറികടന്നത്. കിപ്‌സാംഗ് 2:04.47 മണിക്കൂറില്‍ ഓടിയെത്തി രണ്ടാമതായി.
26.2 മൈല്‍ ദൂരത്തില്‍ ലോക റെക്കോര്‍ഡ് താരം പൗലോ റാഡ്ക്ലിഫ് ഒന്നാമതായി ഫിനിഷ് ചെയ്തു. പ്രിന്‍സ് ഹാരി അദ്ദേഹത്തിന് അവാര്‍ഡ് വിതരണം ചെയ്തു. 36 മിനിറ്റ് 55 സെക്കന്റ് കൊണ്ടാണ് അദ്ദേഹം ഓടിയെത്തിയത്. 2012ല്‍ 37,227 ആയിരുന്നു റെക്കോര്‍ഡ് എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ട് റെക്കോര്‍ഡ് ഇടാന്‍ സംഘാടകര്‍ക്കായി.