അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പുനര്‍വിചാരണ വേണമെന്ന ജയലളിതയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി

single-img
27 April 2015

jayaന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയ്ക്ക് തിരിച്ചടി. ജയലളിതയുടെ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതിക്കു വിധി പറയാമെന്ന് സുപ്രീംകോടതി. കേസില്‍ പുനര്‍വിചാരണ വേണമെന്ന ജയലളിതയുടെ അപ്പീല്‍ തള്ളി. ശിക്ഷിച്ചതിനെതിരെ ജയലളിത നല്‍കിയ അപ്പീലില്‍ പുതുതായി വാദം കേള്‍ക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

അനധികൃതസ്വത്തു സമ്പാദനക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനു സാധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയ്ക്കു വേണ്ടി ഭാവാനി സിങ് ഹാജരായിരുന്നതിനെതിരെ ഡിഎംകെ നേതാവ് കെ. അന്‍പഴകന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

വിചാരണക്കോടതിയില്‍ മാത്രമേ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു ഹാജരാകാന്‍ സാധിക്കുകയുള്ളൂവെന്നാണ് നിയമം.