നേപ്പാളിലുള്ള മൂന്നു ഡോക്ടര്‍മാരും സുരക്ഷിതർ- മന്ത്രി കെ.സി. ജോസഫ്

single-img
27 April 2015

kcന്യൂഡല്‍ഹി: നേപ്പാളിലുള്ള മൂന്നു ഡോക്ടര്‍മാരും സുരക്ഷിതരെന്ന് മന്ത്രി കെ.സി. ജോസഫ്. ഡോ. അബിന്‍ സൂരിയെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. ഭൂകമ്പത്തിനിടെ പരുക്കേറ്റ അബിന്‍ നേപ്പാളില്‍ ചികില്‍സയിലാണ്. മറ്റു രണ്ടു ഡോക്ടര്‍മാരും സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ഇടപെടുമെന്നും കെ.സി ജോസഫ് പറഞ്ഞു.

നേപ്പാളില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് ഹെലിക്കോപ്റ്റര്‍ സഹായം ലഭ്യമാക്കണം. ഇതിനു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കെ.സി. ജോസഫ് കൂട്ടിച്ചേര്‍ത്തു.