ചൈനയിൽ കൊട്ടേഷൻ കൊടുക്കാനായി ആന്‍ഡ്രോയിഡ് ആപ്പ്

single-img
27 April 2015

kotteചൈനയിൽ കൊട്ടേഷൻ കൊടുക്കാൻ ആന്‍ഡ്രോയിഡ് ആപ്പും. പേര് ‘ദിദി ദ റെൻ'(Didi Da Ren) അല്ലെങ്കില്‍ ദിദി ഹിറ്റ് പീപ്പിൾ(‘Didi Hit People’). ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭിക്കാത്ത ഈ ‘അണ്ടര്‍ വേള്‍ഡ്’ ആപ്പ്. ചില സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നും ആവശ്യക്കാർക്ക് ഇന്‍സ്റ്റാള്‍ ചെയ്യാം.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം രണ്ട് യുവാന്‍ കൊടുത്ത് രജിസ്റ്റര്‍ ചെയ്യണം. ഇതോടെ നിങ്ങൾക്ക് ഗൂണ്ടകളുടെ ഫോണ്‍നമ്പര്‍ കിട്ടും. തല്ലാനോ കാലുവെട്ടാണാണോ എന്നതു മുതല്‍ ജിമ്മില്‍ ട്യൂട്ടറായിട്ടാണോ സെക്യൂരിറ്റിപ്പണിക്കാണോ ആവശ്യത്തിനനുസരിച്ച് ഇവിടെ നിന്നും ആളെക്കണ്ടെത്താം. പിന്നെ ഫോണില്‍ വിളിച്ച് കച്ചവടമുറപ്പിക്കാം.

യഥാർത്ഥത്തിൽ ക്വട്ടേഷനുവേണ്ടിയല്ല  വെറും വിനോദവും പിന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങുനുമാണ് ഈ ആപ്പ്  പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. എന്നാൽ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനത്തിന് ഇത് ഉപയോഗിച്ചാല്‍ തങ്ങള്‍ ഉത്തരവാദിയല്ലെന്നും അവര്‍ പറയുന്നു.