നേപ്പാൾ ഭൂകമ്പത്തില്‍ തെലുങ്ക് നടന്‍ വിജയ് കൊല്ലപ്പെട്ടു

single-img
27 April 2015

vijayകാഠ്മണ്ഡും: നേപ്പാൾ ഭൂകമ്പത്തില്‍ തെലുങ്ക് യുവനടന്‍ വിജയ്(25) കൊല്ലപ്പെട്ടു. ഏതകരം ഡോട്ട് കോം എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് പോയതായിരുന്നു കോറിയോഗ്രാഫര്‍ കൂടിയായ വിജയ്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വിജയ് സഞ്ചരിച്ച കാര്‍ ഭൂചലനത്തില്‍പ്പെട്ട് മറിയുകയായിരുന്നു. വിജയ് സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഭൂകമ്പത്തിനുശേഷം വിജയ് അടക്കമുള്ള ഇരുപതംഗ സംഘത്തെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.