ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെ കരിങ്കൊടി കാണിച്ചു

single-img
27 April 2015

K_BABUകൊല്ലം: എക്സൈസ് മന്ത്രി കെ. ബാബുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലം ആയിരംതെങ്ങില്‍ ഫിഷറീസ് വകുപ്പിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബാര്‍ കോഴയില്‍ ആരോപണ വിധേയനായ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കരിങ്കൊടി പ്രതിഷേധം. ബാബുവിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ആരോപണത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ സാധ്യതയില്ല. നിലവിലെ കേസില്‍ ബാബുവിനെതിരെ കേസെടുക്കാനാണ് സാധ്യത.

മന്ത്രി ബാബു കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് വിജിലന്‍സ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇത് പരിശോധിച്ച അന്വേഷണസംഘം തുടര്‍ നടപടിയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പ്രത്യേക അന്വേഷണം വേണോ അതോ നിലവിലെ അന്വേഷണത്തില്‍ ബാബുവിനെതിരെ കേസെടുക്കണോ എന്ന കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. രണ്ടും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.