പാക്കിസ്ഥാനിൽ ശക്തമായ മഴയിലും കാറ്റിലും 35 പേര്‍ മരിച്ചു

single-img
27 April 2015

pakistanപെഷവാര്‍: പാക്കിസ്ഥാനിൽ ശക്തമായ മഴയിലും കാറ്റിലും 35 പേര്‍ മരിച്ചു. ഞായറാഴ്ചയാണ് പ്രവിശ്യയുടെ ഭാഗങ്ങളായ പെഷവാര്‍, ചര്‍സദ്ദ, നൗഷേര തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്തത്.

150 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. വന്‍ മരങ്ങളും ഇലക്ട്രിസിറ്റി പോസ്റ്റുകളും കടപുഴക്കി.

17 മില്ലിമീറ്റര്‍ മഴയാണ് ഞായറാഴ്ച പെഷവാറിലും പരിസര പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്.