എഎപിയുടെ ആസൂത്രിത നാടകം ദുരന്തമായി അവസാനിച്ചെന്ന് ആര്‍എസ്എസ്

single-img
27 April 2015

farmer-suicideന്യൂഡല്‍ഹി: റാലിക്കിടെ കര്‍ഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഎപിക്കെതിരെ ആര്‍എസ്എസ്. എഎപി ആസൂത്രണം ചെയ്ത നാടകമായിരുന്നു അതെന്നും ദുരന്തമായി അവസാനിക്കുകയായിരുന്നെന്നുമാണ് ആര്‍എസ്എസിന്റെ ആരോപണം. ഇത്തരം സംഭവങ്ങളില്‍ നിന്നു പാഠം പഠിക്കണമെന്ന് എഎപിയെ മുഖപത്രമായ ഓര്‍ഗനൈസറിലൂടെ ആര്‍എസ്എസ് ഉപദേശിക്കുകയും ചെയ്തു.

രാഷ്ട്രീയത്തിന്റെ ഏറ്റവും താഴ്ന്ന നിലവാരമാണ് എഎപിയുടെ റാലിക്കുണ്ടായിരുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം ഒഴിവാക്കണം. കര്‍ഷകരുടെ പേരില്‍ നാടകം കളിക്കുന്ന നിലയിലെത്തി വ്യത്യസ്ത പാര്‍ട്ടി എന്ന പേരില്‍ രൂപീകരിച്ച എഎപിയുടെ അവസ്ഥ. എപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇത്തരം അടവുകള്‍ പലരും കാണിക്കാറുണ്ട്. കേന്ദ്രത്തെ നാണം കെടുത്താന്‍ വേണ്ടി എഎപി നടത്തിയ നാടകം ദുരന്തമായി മാറിയെന്നും മുഖപ്രസംഗം പറയുന്നു.