ഐസിസ് തലവൻ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റേഡിയോ ഇറാന്‍

single-img
27 April 2015

isisതെഹ്‌റാന്‍: ഐസിസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റേഡിയോ ഇറാന്‍. റേഡിയോ ഇറാന്റെ റിപ്പോര്‍ട്ട് ഓള്‍ ഇന്ത്യ റേഡിയോയാണ് ട്വിറ്റ് ചെയ്തത്. യു.എസിന്റെ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐസിസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയാത്ത വിധം ബാഗ്ദാദി അവശനാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായി തെളിയിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നത്.