പാശ്ചാത്യ വീഡിയോ ഗെയിമുകളില്‍ അറബികൾ വില്ലന്മാർ; സൗദി രാജകുമാരന്‍ വീഡിയോ ഗെയിം ഡവലപ്പിങ് കമ്പനി തുടങ്ങി

single-img
27 April 2015

arabറിയാദ്: വീഡിയോ ഗെയിമുകളില്‍ അറബികളെ വില്ലന്‍മാരായി ചിത്രീകരിക്കുന്നതിനെതിന് മറുപടിയായി സൗദി രാജകുമാരന്‍ ഫഹദ് അല്‍ സഈദ് സ്വന്തമായി വീഡിയോ ഗെയിം ഡവലപ്പിങ് കമ്പനി ആരംഭിച്ചു.

എന്‍ എ ഇ എം (ന്യു അറബ് മീഡിയ) എന്ന പേരിലാണ് രാജകുമാരന്‍ വീഡിയോ ഗെയിം ഡവലപ്പിങ് കമ്പനി ആരംഭിച്ചിരിക്കുന്നത്.

അറബികളെ വില്ലന്‍മാരായി ചിത്രീകരിക്കുന്ന ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് പരിചിതമായ ഗെയിമുകള്‍ സൃഷ്ടിക്കുമെന്നാണ് ഫഹദ് അല്‍ സഊദ് പറയുന്നു.