മദ്യലഹരിലുണ്ടായ വാക്കു തര്‍ക്കത്തെ തുടർന്ന് രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു

single-img
27 April 2015

Hot Blood Wallpapersപാലക്കാട്: മദ്യലഹരിലുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കിഴക്കേതില്‍ സുമേഷ്, ഉറവില്‍ ഗോപാല്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്. സുമേഷ് സംഭവ സ്ഥലത്തും ഗോപാല്‍ ശങ്കര്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംഭവം.

കായംകാട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നയാളെ മദ്യപിച്ചെത്തിയ സംഘം മര്‍ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് സുമേഷിനും ഗോപാല്‍ ശങ്കറിനും കുത്തേറ്റത്. അക്രമികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.