മാവൂരില്‍ പിപിപി മോഡലിൽ ഐടി പാര്‍ക്ക് തുടങ്ങും- മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
27 April 2015

umman chandiകോഴിക്കോട്: മാവൂരില്‍ പിപിപി മോഡലിൽ ഐടി പാര്‍ക്ക് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാവൂര്‍ ഗ്രാസിം ഭൂമിയിലായിരിക്കും ഐടി പാര്‍ക്ക് തുടങ്ങുന്നത്. മൊബിലിറ്റി ഹബ്ബ് തുടങ്ങുന്നതിനുള്ള ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് മൈതാനത്ത് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

11,089 പരാതികളാണ് ലഭിച്ചത്. ഇതില്‍ 90% പരാതികളിലും ജില്ലാ ഓഫിസര്‍മാര്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മന്ത്രി എം.കെ.മുനീര്‍ ചെയര്‍മാനായ സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിശോധന കൂടി കഴിഞ്ഞാണു പരാതികള്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തുന്നത്. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി വേദിക്കു പുറത്ത് 25 അക്ഷയ കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.