മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്യുന്നത് വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലി- പി.സി ജോര്‍ജ്

single-img
27 April 2015

27-1427443488-pc-georgeകോഴിക്കോട്: മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്യുന്നത് വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണെന്ന് പി.സി ജോര്‍ജ്.  കോഴിക്കോട് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടന്നു കൊണ്ടിരിക്കെയാണ് ജോര്‍ജിന്റെ പ്രതികരണം.

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടേത്. മുഖ്യമന്ത്രി തറപരിപാടികള്‍ അവസാനിപ്പിക്കണം. ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ. ബാബുവിനെതിരെയും എന്തുകൊണ്ടാണ് കേസ് എടുക്കാത്തത്. മാണിക്കെതിരെ ഉയര്‍ന്ന സമാനമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നതെന്നും പി.സി. പറഞ്ഞു.

മാണി അവതരിപ്പിച്ച ബജറ്റ് കര്‍ഷക വിരുദ്ധമാണെന്നും എന്തു കൊണ്ടാണ് പ്രതിപക്ഷ കക്ഷികള്‍ അത് ജനങ്ങളില്‍ എത്തിക്കാന്‍ പരാജയപ്പെടുന്നതെന്ന് അവര്‍ തന്നെ ചിന്തിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ തുടരും. കോണ്‍ഗ്രസ് തകരരുതെന്നാണ് തന്റെ ആഗ്രഹമെന്നും ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ നാളുകളിലൊന്നും നിയമസഭാ സമ്മേളനം പൂര്‍ണമായി നടത്താന്‍ യുഡിഎഫ് സര്‍ക്കാരിനായില്ല. സമ്മേളനം നടത്താനുള്ള സാഹചര്യം ഉണ്ടെങ്കില്‍ പോലും പ്രതിപക്ഷം ബഹളം വെയ്ക്കണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഉമ്മന്‍ ചാണ്ടി സഭയിലെത്തുന്നതെന്നും ജോര്‍ജ് പറഞ്ഞു.