ഇന്ത്യയിൽ സ്ത്രീധന മരണങ്ങളില്ലാത്ത നാലു സംസ്ഥാനങ്ങള്‍; കേരളത്തിൽ 19 സ്ത്രീധനമരണങ്ങള്‍

single-img
27 April 2015

dowryന്യൂഡല്‍ഹി: ഇന്ത്യയിൽ നാലു സംസ്ഥാനങ്ങളിൽ സ്ത്രീധന മരണങ്ങളില്ല. 2014-ല്‍ ഗോവ, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഒരുമരണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൂടാതെ 2014ല് ഡിസംബര്‍വരെ സ്ത്രീധനനിരോധനനിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതു തടയുന്ന നിയമം എന്നിവപ്രകാരം ഒരു കേസ്‌പോലും ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്തിട്ടില്ല. 2014-ല്‍ മേഘാലയയില്‍ ഒരു സ്ത്രീധനമരണം മാത്രമാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട് മറ്റുകേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

2014-ല്‍ സ്ത്രീധനമരണം കുറഞ്ഞ മറ്റു സംസ്ഥാനങ്ങളും മരണവും: അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ഹിമാചല്‍പ്രദേശ്- 3, ജമ്മു കശ്മീര്‍- 4, ഗുജറാത്ത്- 11. പത്തൊമ്പത് സ്ത്രീധനമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളം പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.

2014-ല്‍ ഏറ്റവും കൂടുതല്‍ സ്ത്രീധനമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേളിലാണ്(2211). മധ്യപ്രദേശ്(689), ബിഹാര്‍(673), ഒഡിഷ(453) എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.