കൊല്‍ക്കത്ത ഷോപ്പിങ് മാളിലെ തീപ്പിടിത്തം; 12 മണിക്കൂറുകൾക്ക് ശേഷം നിയന്ത്രണവിധേയം

single-img
27 April 2015

kolkattaകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ന്യൂമാര്‍ക്കറ്റ് പ്രദേശത്തെ ഷോപ്പിങ് മാളിലുണ്ടായ തീപ്പിടിത്തം 12 മണിക്കൂറിന് ശേഷം നിയന്ത്രണവിധേയമായി. ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാനായത് 27 ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചിരുന്നു. രാവിലെ 11.45 ഓടെയാണ് നിരവധി തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്ന മാളില്‍ തീപ്പിത്തമുണ്ടായത്. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ ഉടന്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നാലുപേര്‍ക്ക് നിസാര പരിക്കുണ്ട്. മൂന്നാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഷോപ്പിങ്മാള്‍ പൂര്‍ണമായും അഗ്നിക്കിരയായി. തീ കെടുത്താനുള്ള ശ്രമങ്ങള്‍ ഞായറാഴ്ച അര്‍ധരാത്രിവരെ നീണ്ടു.