പ്രശസ്ത നടൻ മുരളി ഗോപിയുടെ ഭാര്യ മരണമടഞ്ഞു

single-img
27 April 2015

anjanaപ്രശസ്ത നടനും എഴുത്തുകാരനുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന പിള്ള(38) കുഴഞ്ഞുവീണു മരിച്ചു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടു മണിയോടെ, ട്യൂഷന്  പോയിരുന്ന മക്കളുമായി വഴുതക്കാട്ടെ ഫ്ളാറ്റിലെത്തി ലിഫ്റ്റിലേക്ക് കയറാൻ തുടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്നു രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയില്‍ അസിസ്റ്റന്‍റ് മാനേജരായിരുന്നു. പരേതനായ നീലകണ്ഠപ്പിള്ളയുടെയും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയായിരുന്ന ജലജയുടെയും മകളാണ്. പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി, രണ്ടാംക്ലാസ് വിദ്യാര്‍ഥി ഗൗരവ് എന്നിവരാണ് മക്കള്‍.  അന്തരിച്ച നടന്‍ ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി.