തെറ്റുകൾ തിരുത്തി എസ്.എസ്.എൽ.സി പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചു

single-img
26 April 2015

download (2)തെറ്റുകൾ തിരുത്തി ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചപ്പോൾ 98.57 ശതമാനമാണ് പുതിയ വിജയശതമാനം. കഴിഞ്ഞ തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ 97.99 ശതമാനമായിരുന്നു.

0.58 ശതമാനത്തിന്റെ വർദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതോടെ ഉപരിപഠനത്തിന് അർഹത നേടിയവരുടെ എണ്ണം 4,61,542 ആയി ഉയർന്നു. കോട്ടയം. കോഴിക്കോട് ജില്ലകളിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ. പരീക്ഷാഫലം പരീക്ഷാഭവന്റെ http://keralapareekshabhavan.in/ വെബ്സൈറ്റിൽ ലഭ്യമാണ്.