ഭൂകമ്പം:മൂന്ന് വിമാനങ്ങളിലായി 315 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചു

single-img
26 April 2015

imagesഭൂകമ്പമുണ്ടായ നേപ്പാളിൽ രക്ഷാപ്രവർത്തനം ആരംഭിച്ച ഇന്ത്യൻ വ്യോമസേന മൂന്ന് വിമാനങ്ങളിലായി 315 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചു. 55 പേരുമായി വ്യോമസേനയുടെ സി-13ജെ വിമാനമാണ് രാത്രി 11 മണിയോടെ ഡൽഹി പാലം വിമാനത്താവളത്തിൽ ആദ്യം എത്തിയത്. പിന്നാലെ അർദ്ധരാത്രിയോടെ രണ്ട് വിമാനങ്ങളിലായി 260 പേരെ തിരിച്ചെത്തിച്ചു.