മലയാള സിനിമകളിൽ നിന്നും ബോധപൂർവ്വം മാറിനിന്നതല്ലെന്ന് മേഘ്‌ന രാജ്

single-img
26 April 2015

images (1)മലയാള സിനിമകളിൽ നിന്നും താൻ ബോധപൂർവ്വം മാറിനിന്നതല്ലെന്ന് തെന്നിന്ത്യൻ താരം മേഘ്‌ന രാജ് . തുടർച്ചയായി മൂന്ന് കന്നട ചിത്രങ്ങളിൽ തനിക്ക് അഭിനയിക്കേണ്ടിയിരുന്നെന്നും അതിനാലാണ് തന്നെ മലയാള സിനിമയിൽ കാണാതിരുന്നതെന്നും താരം പറഞ്ഞു .

അടുത്തതായി ഹല്ലേലുയ്യ എന്ന മലയാളചിത്രത്തിലാണ് മേഘ്‌ന അഭിനയിക്കുന്നത്. ഈ പ്രോജക്ട് തനിക്ക് വളരെ ഇഷ്ടപ്പെട്ടതാണെന്ന് താരം പറഞ്ഞു. നരൈനാണ് ചിത്രത്തിലെ നായകൻ. ഇതാദ്യമായാണ് താൻ നരൈനൊപ്പം അഭിനയിക്കുന്നതെന്നും മേഘ്ന പറഞ്ഞു.