വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട രേഖകള്‍ തരാത്ത ഉദ്യോഗസ്ഥര്‍ ഇനി കുടുങ്ങും

single-img
25 April 2015

downloadആവശ്യപ്പെട്ട രേഖകള്‍ തരാതെ രേഖകള്‍ ലഭ്യമല്ല എന്ന കാരണം പറഞ്ഞ് വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ ഇനി കുടുങ്ങും. വിവരങ്ങള്‍ പൂ‍ഴ്ത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ അഞ്ച് വര്‍ഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്. ഉത്തരവ് അനുസരിച്ച് വിവരങ്ങള്‍ പൂ‍ഴ്ത്തുന്ന ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവോ പി‍ഴയോടുകൂടിയ തടവ് ശിക്ഷയോ ലഭിക്കും. അതേസമയം കാലഹരണപ്പെട്ട രേഖകള്‍ ചട്ടപ്രകാരം നശിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ നശിപ്പിച്ച രേഖകളുടെ പട്ടിക ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.

 

എന്നാല്‍ കാലാവധി കഴിഞ്ഞ രേഖകള്‍ ചട്ടപ്രകാരം നശിപ്പിക്കാവുന്നതാണ്. നിയമപ്രകാരമാണ് രേഖകള്‍ നശിപ്പിച്ചതെന്ന് രേഖകള്‍ സഹിതം ഉദ്യോഗസ്ഥന്‍ തെളിയിക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ പ്രസ്തുത രേഖകള്‍ പൊതു അധികാരിയുടെ കൈവശമുണ്ടെന്നുമാനിക്കാം. 1993 ലെ പബ്ലിക് റെക്കോഡ്സ് നിയമപ്രകാരം അഞ്ചു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ഉത്തരവ് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിക്കുന്നു.