ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടിൽപ്പെട്ട് അഞ്ചു എഞ്ചിനിയറിംങ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

single-img
25 April 2015

download (2)ബംഗളൂരുവിൽ ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടിൽപ്പെട്ട് അഞ്ചു എഞ്ചിനിയറിംങ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. 80 അടി ആഴമുള്ള വെള്ളക്കെട്ടിൽ മുങ്ങിപ്പോയ സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടത്.

 

നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ക്വാറി സന്ദർശിച്ച എട്ട് കോളേജ് വിദ്യാർത്ഥികളിൽ അഞ്ചുപേർ നീന്താനായി വെള്ളത്തിലിറങ്ങി. കാൽ തെറ്റി വെള്ളക്കെട്ടിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഓരോരുത്തരായി മുങ്ങിപ്പോയത്. പ്രദേശത്ത് പ്രവേശനം നിരോധിച്ചതായി പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും പൊതുജനങ്ങൾ ഇതനുസരിക്കാറില്ലെന്ന് പൊലീസ് പറഞ്ഞു.