നേപ്പാൾ ഭൂകമ്പം:മരണം 1800 കവിഞ്ഞു;ഞായറാഴ്ച രാവിലെ വീണ്ടും മൂന്ന് തുടര്‍ ചലനങ്ങള്‍ ഉണ്ടായി;രക്ഷാ ദൗത്യത്തിനായി ഇന്ത്യ ദുരന്ത നിവാരണ സേനയും

single-img
25 April 2015

350479-nepal25.04.15നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 1800 കടന്നു.റിക്ടർ സ്കെയിലിൽ 7.9 രേഖപ്പെടുത്തിയ ശക്തമായ ഭൂകന്പത്തിൽ മൂവായിരത്തോളം പേർക്ക് പരിക്കേറ്റതായി ഒദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. 125 ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് പിടിഐ റിപ്പോര്‍ട്ട്.രാവിലെ 11.41ഓടെയാണ് വൻ ഭൂകന്പം അനുഭവപ്പെട്ടത്. നേപ്പാളിൽ നിന്ന് 81 കിലോമീറ്റർ അകലെയുള്ള പ്രമുഖ വിനോദ സ‍‍ഞ്ചാര കേന്ദ്രമായ പൊഖാറയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.ചൈന, പാകിസ്താന്‍, ടിബറ്റ് അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി.

 
ഭൂചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾ നിലംപൊത്തി.നേപ്പാളിന്റെ കഴിഞ്ഞ 80 വര്‍ഷത്തെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് ഇന്നുണ്ടായത്. ഞായറാഴ്ച രാവിലെ വീണ്ടും മൂന്ന് തുടര്‍ ചലനങ്ങള്‍ ഉണ്ടായി .ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നു ജീവനക്കാരന്റെ മകള്‍ മരിച്ചു. അതേസമയം രക്ഷാ ദൗത്യത്തിനായി ഇന്ത്യ ദുരന്ത നിവാരണ സേനയെ നേപ്പാളിലേക്ക് അയച്ചു. 52 പേർ അടങ്ങുന്ന ദൗത്യ സംഘം വ്യോമസേനയുടെ സി-17 വിമാനത്തിൽ രാത്രിയോടെ കാഡ്മണ്ഡുവിലെത്തി.കാഠ്മണ്ഡുവിലെ പ്രശസ്തമായ ധരാരാ സ്തൂപം തകര്‍ന്നുവീണു._82566884_tower-better
ത്രിഭുവന്‍ വിമാനത്താവളം തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ച് ചികിത്സ നൽകി. പൊലീസും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. നേപ്പാളിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്._82559579_026909637-1
കണ്‍ട്രോള്‍ റൂ നമ്പര്‍ 09779851135141 . ഹെല്‍പ് ലൈന്‍ നമ്പറുകള്‍ +977 9581107021,+977 9851135141. വിദേശകാര്യ മന്ത്രാലയത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്. നമ്പറുകള്‍ 01123012113, 23014104, 23017905. തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ തന്നെ ജനങ്ങളോട് ഉടനെ വീടുകളിലേക്ക് മടങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.150425091439238911_8