ഇന്ത്യയിലെ കുത്തബ് മിനാറിന് സമാനമായ നേപ്പാളിലെ ഒമ്പത് നിലകളുടെ ധന്‍ഹാര ടവര്‍ ഭൂചലനത്തില്‍ തകര്‍ന്നുവീണു

single-img
25 April 2015

Dhanhara Towerരാവിലെയുണ്ടായ ഭൂചലനത്തില്‍ ദില്ലിയിലെ കുത്തബ് മിനാറിനു സമാനമായ നേപ്പാളിലെ ഒമ്പതു നിലകളുള്ള ധര്‍ഹരാ ടവര്‍ തകര്‍ന്നു. നാനൂറുപേര്‍ ടവറിനു താഴെ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

1832ല്‍ ലളിത് ത്രിപുര സുന്ദരി രാജ്ഞിയുടെ നിര്‍ദേശപ്രകാരം നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ഭീംസെന്‍ ഥാപ നിര്‍മ്മിച്ച ഈ ടവറില്‍ നിരവധി സന്ദര്‍ശകര്‍ ദുരന്ത സമയത്തുണ്ടായിരുന്നു. 2005ലാണ് ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയത്. കാഠ്മണ്ഡു താഴ്‌വരയുടെ പനോരമിക് ദൃശ്യം കാണാന്‍ വേണ്ടിയാണ് സന്ദര്‍ശകര്‍ ടവര്‍ സന്ദര്‍ശിക്കാറുള്ളത് പതിവായിരുന്നു. വിദേശികള്‍ ഉള്‍പ്പെടെ ഏകദേശം 400ഓളം പേര്‍ ടവറില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കുടുങ്ങിക്കിടക്കുന്നവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.

മുഗള്‍, യൂറോപ്യന്‍ വാസ്തുവിദ്യകള്‍ സമന്വയിപ്പിച്ച് 213 സ്റ്റെപ്പുകളിലായി ഒമ്പതു നിലകള്‍ കയറാവുന്ന വിധമാണ് ധര്‍ഹരാ ടവര്‍നിര്‍മിച്ചിരുന്നത്. ഇന്ത്യയില്‍ അവധിക്കാലമായതോടെ നിരവധി പേര്‍ കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ സന്ദര്‍ശനത്തിനെത്തിയിരുന്നു. യുനെസ്‌കോ പൈതൃക സ്മാരകപട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് ധര്‍ഹരാ ടവര്‍. 1834ലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നിന്നു രക്ഷപ്പെട്ടതാണ് ധര്‍ഹരാ ടവര്‍. തൊട്ടടുത്തുണ്ടായിരുന്ന 11 നിലകളുള്ള ഭീംസെന്‍ ടവര്‍ 1934ലുണ്ടായ ഭൂചലനത്തില്‍ തകര്‍ന്നിരുന്നു.