തങ്ങള്‍ താമസിക്കുന്ന പരിസരങ്ങളിലെ ചപ്പുചവറുകള്‍ ദിവസവും ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്ത് വിദേശ ദമ്പതികള്‍

single-img
25 April 2015

Mango Park

കാഴ്ച കാണാനായി കേരളത്തിലെത്തിയ അമേരിക്കന്‍ ദമ്പതികളുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനം മലയാളികള്‍ കണ്ടുപഠിക്കണം. എന്നും പ്രഭാത സവാരിക്കായി തങ്ങള്‍ സഞ്ചരിക്കുന്ന വഴിയില്‍ കാണുന്ന പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ചപ്പുചവറുകള്‍ എന്നിവ ചാക്കില്‍ നിറച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്ത് ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ക്ക് മാതൃഷയാകുകയാണ് ഈ വിദേശ ദമ്പതികള്‍.

മാങ്കാവ് എരവത്തു കുന്നിലെ മാമ്പഴപാര്‍ക്കിനടുത്ത താമസിക്കുന്ന അമേരിക്കന്‍ ദമ്പതികളായ ജോണ്‍ മൈല്‍സും ഭാര്യ എര്‍മ മൈല്‍സുമാണ് ദൈവത്തിന്റെ സ്വന്തം നാടിനു വേണ്ടി തങ്ങളുടെ സേവനം നടപ്പാക്കുന്നത്. ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയ ദമ്പതിമാര്‍ പാര്‍ക്കിലും വഴിയരുകിലും കണ്ട മാലിന്യങ്ങള്‍ ഒരു ചാക്കിലാക്കി നശിപ്പിക്കുകയായിരുന്നു. പക്ഷേ പിറ്റേന്ന് അതേ സ്ഥലത്ത് വീണ്ടും എത്തിയപ്പോള്‍ സംഭവം പഴയ പടി തന്നെ.

എന്നാല്‍ അവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ആരോടും പരാതി പറയാതെ അന്നും അവര്‍ മാലിന്യങ്ങള്‍ ചാക്കില്‍ നിറച്ചു. അത് ഇന്നും മുടക്കമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തങ്ങള്‍ തിരിച്ച് പോകുന്നതുവരെ ഇത് ഇതുപോലെ തന്നെ തുടരുവാനാണ് ഇവരുടെ ഉദ്ദേശ്യവും.

സൗദി അറേബ്യയില്‍ അമേരിക്കന്‍ പ്രെട്രോളിയം കമ്പനിയില്‍ ജോലിക്കാരനായിരുന്ന ജോണ്‍ മൈല്‍സും ഭാര്യ എര്‍മ മൈല്‍സും കമ്പനിയുടെ സൗദി ശാഖയില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഡോ. സോമന്‍ ജേക്കബിനെയും ഭാര്യ വിമല ജേക്കബിനെയും കാണാനെത്തിയതാണിതാണ്. ഇരുപത്തഞ്ചുവര്‍ഷത്തോളം സൗദിയിലെ കമ്പനിവക താമസസ്ഥലത്ത് മസാമന്‍ ജേക്കബ്ബിന്റെ അയല്‍വാസികളായി കഴിഞ്ഞവര്‍ സൗഹൃദം പുതുക്കുന്നതിനും കേരളക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനുമായാണ് ഇവിടെ എത്തിയത്. ഡോക്ടറുടെ ഉടമസ്ഥതയില്‍ എരവത്തുകുന്നിനു സമീപമുള്ള ബ്രീസ് പാലസിലാണ് അമേരിക്കന്‍ ദമ്പതികള്‍ താമസിക്കുന്നത്.

തങ്ങളുടെ പ്രഭാതസവാരിക്കിടെയാണ് മാംഗോപാര്‍ക്കിലെത്തി ശുചിത്വയജ്ഞം ഏറ്റെടുക്കുന്ന ദമ്പതിമാര്‍ക്കൊപ്പം ിപ്പോള്‍ മറ്റുള്ളവരും കൂടിയിട്ടുണ്ട്. രണ്ട് അമേരിക്കന്‍ ദമ്പതിമാള്‍ നമ്മുടെ നാടിന്റെ ശുചിത്വത്തെപ്പറ്റി നമുക്ക് തന്നെ ബോധനമോതി തരുകയാണിവിടെ.